Monday May 27th, 2019 - 12:55:pm
topbanner
topbanner

തന്ത്രിമാർക്ക് പിന്തുണയുമായി പിണറായി വിജയന്‍; അവരും മനുഷ്യരാണ്

RA
തന്ത്രിമാർക്ക് പിന്തുണയുമായി പിണറായി വിജയന്‍; അവരും മനുഷ്യരാണ്

ആലപ്പുഴ: ശബരിമല വിഷയത്തില്‍ തന്ത്രിമാര്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്ത്. തന്ത്രിമാരും മനുഷ്യരാണ് അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാം, സാധാരണ നിലയില്‍ സര്‍ക്കാരുമായി തന്ത്രിമാര്‍ ഗുസ്തിക്കു വരാറില്ല അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുടെ പ്രധാന ചുമതലക്കാരാണ് തന്ത്രിമാര്‍ അവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നില്ല ഇക്കാര്യങ്ങളില്‍ തലയിടാന്‍ സര്‍ക്കാരും ശ്രമിക്കുന്നില്ല.

എന്നാല്‍ തന്ത്രിസമൂഹം മുഴുവന്‍ വെല്ലുവിളിച്ചു നടക്കുന്നവരെന്ന ധാരണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ആലപ്പുഴയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കഴുതകള്‍ക്കുള്ള ചൈതന്യം പോലും ശബരിമലയിലെ പൂജാരിമാര്‍ക്കില്ല എന്ന് ജി സുധാകരന്‍ തന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Read more topics: pinarayi vijayan, support, thanthri
English summary
pinarayi vijayan support thanthri
topbanner

More News from this section

Subscribe by Email