Sunday July 22nd, 2018 - 8:36:am
topbanner
Breaking News

മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ ചോദ്യാവലിയുമായി മുഖ്യമന്ത്രി

ANJU NC
മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ ചോദ്യാവലിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന പ്രത്യേക ഫോമില്‍ പ്രവര്‍ത്തനങ്ങള്‍ പൂരിപ്പിച്ച് നല്‍കാനാണ് നിര്‍ദേശം.

പ്രകട പത്രികയില്‍ എല്‍ഡിഎഫ് വാഗ്ദാനം ചെയ്തതും സര്‍ക്കാര്‍ പലപ്പോഴായി പ്രഖ്യാപിച്ചതുമായ കാര്യങ്ങളില്‍ ഏതൊക്കെ ഓരോ വകുപ്പും ഇതുവരെ നടപ്പാക്കിയെന്ന് രേഖാമൂലം നടപ്പാക്കിയെന്ന് എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം, ഐടി ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ പ്രവര്‍ത്തനവും ഇങ്ങനെ വിലയിരുത്തുന്നുണ്ട്.

ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍, ചെലവഴിച്ച തുക, നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍, അവയ്ക്ക് പ്രതീക്ഷിക്കുന്ന സമയപരിധി തുടങ്ങി സമഗ്രമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചേര്‍ക്കേണ്ടത്. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷ സമാപനത്തില്‍ മുഖ്യമന്ത്രി ഇത്തരമൊരു പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. അതേ മാതൃകയിലാണ് ഇത്തവണയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

English summary
pinarayi vijayan seeks progress report from his cabinet
topbanner

More News from this section

Subscribe by Email