Wednesday December 19th, 2018 - 2:56:am
topbanner

തോമസ് ചാണ്ടിയുടെ രാജിവിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

Jikku Joseph
തോമസ് ചാണ്ടിയുടെ രാജിവിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിവിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. മന്ത്രി സഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.സി.പിയുടെ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നുവെന്ന കാരണത്താല്‍ സി.പി.ഐ മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഇത് അസ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ തോമസ് ചാണ്ടിയുടെ രാജി ഉപാധികളോടെ അംഗീകരിക്കില്ലെന്നാണ് സി.പി.ഐ തീരുമാനം.

നേരത്തെ, ഉപാധികളോടെ രാജിവെക്കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി അറിയിച്ചിരുന്നു. തോമസ് ചാണ്ടി തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാമെന്ന് എന്‍.സി.പിയും സൂചിപ്പിച്ചിരുന്നു. സി.പി.ഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ മനംമാറ്റം. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്.

English summary
pinarayi vijayan says did not discuss the matter with thomas chandy
topbanner

More News from this section

Subscribe by Email