topbanner
Tuesday November 21st, 2017 - 9:48:am
topbanner
Breaking News

ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

Jikku Joseph
ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചരിത്രം പൊളിച്ചെഴുതി രാജ്യത്തെ പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസും സംഘപരിവാറും ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഠ്യപദ്ധതിയില്‍പ്പോലും വര്‍ഗീയത പടര്‍ത്തുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിയേഴാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച, ആധുനിക ഇന്ത്യയും മതനിരപേക്ഷതയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് ദിവസത്തെ ചരിത്ര കോണ്‍ഗ്രസ്, 29ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും

English summary
pinarayi vijayan says against rss
topbanner topbanner

More News from this section

Subscribe by Email