Saturday November 17th, 2018 - 10:12:am
topbanner

ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ കലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

rajani v
ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ കലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: പോലീസ് അസോസിയേഷന്‍ രക്തസാക്ഷികളെ അനുസ്മരിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. രക്തസാക്ഷി അനുസ്മരണം പുതിയ കാര്യമല്ലെന്നും അത് നേരത്തെയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെ ചെയ്തതിനെ എന്തോ മഹാ അപരാധമായി ചിലര്‍ കാണുന്നു. ഇവര്‍ക്ക് ചുവപ്പ് കണ്ടാല്‍ വലിയ വിഷമമാണെന്നും അദ്ദേഹം പറഞ്ഞു.

 പോലീസിലെ സംഘടനാ പ്രവര്‍ത്തനം അച്ചടക്കത്തിന് മാറ്റുകൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ. അസോസിയേഷന്‍ പ്രവര്‍ത്തനം വേണ്ടന്ന വാദത്തിന് ബലം നല്‍കാനുള്ള നീക്കമാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. പോലീസ് അസോസിയേഷനും പോലീസും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
pinarayi vijayan react police association
topbanner

More News from this section

Subscribe by Email