Sunday November 18th, 2018 - 5:49:pm
topbanner

മുഖ്യമന്ത്രി പിണറായിയുടെ പൈലറ്റ് വാഹനം ഡിവൈഡറില്‍ തട്ടി മറിഞ്ഞു

Jikku Joseph
മുഖ്യമന്ത്രി പിണറായിയുടെ പൈലറ്റ് വാഹനം ഡിവൈഡറില്‍ തട്ടി മറിഞ്ഞു

തിരൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രി 9.45നാണ് സംഭവമുണ്ടായത്.

കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല. വഴി തടസ്സപ്പെട്ടതോടെ മുഖ്യമന്ത്രി അഞ്ചുമിനിറ്റോളം വാഹനത്തില്‍നിന്നിറങ്ങി റോഡില്‍ കാത്തുനിന്നു. പോലീസുകാര്‍ തന്നെ ജീപ്പ് തള്ളിനീക്കി വാഹനത്തിനു വഴിയൊരുക്കി.

English summary
pinarayi vijayan pilot vehicle accident in malappuram
topbanner

More News from this section

Subscribe by Email