Saturday September 22nd, 2018 - 3:10:pm
topbanner

എടപ്പാള്‍ പീഡനം: തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Jikku Joseph
എടപ്പാള്‍ പീഡനം: തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം എടപ്പാള്‍ പീഡനക്കേസില്‍ തെളിവുകള്‍ നല്‍കിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മലപ്പുറം ചങ്ങരംകുളം തിയറ്ററില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ശാരദ തിയറ്റര്‍ ഉടമ സതീശിനെ അറസ്റ്റ് ചെയ്തിരുന്നു. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നതായിരുന്നു ആരോപിച്ചായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പോലീസ് ആരോപിച്ചു. സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. വിമര്‍ശനവുമായി വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ തുടങ്ങിയവര്‍ രംഗത്തെത്തി. അതേസമയം, ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനോട് ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. തൃശൂര്‍ റെയ്ഞ്ച് ഐജിയോടും ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

English summary
pinarayi vijayan on edappal theater rape case
topbanner

More News from this section

Subscribe by Email