Wednesday November 14th, 2018 - 2:10:am
topbanner

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ അഴിയെണ്ണുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Jikku Joseph
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ അഴിയെണ്ണുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കോഴിക്കോട്: പൊതു ജനത്തെ പിഴിഞ്ഞ് കൈക്കൂലി വാങ്ങാതെ അന്തസായി ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മറ്റാരില്‍ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍. അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്ത:സായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത്.

ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥര്‍ നമുക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാന്യമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണം. പണം ചെലവഴിക്കുന്നതിന് തടസമൊന്നുമില്ല. പക്ഷേ, അത് അവനവന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കണം.

അഴിമതി നടത്തരുതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഊറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അടുത്തകാലത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിറുത്തി പുതിയൊരു മാര്‍ഗം കണ്ടുപിടിച്ചു.

കൈക്കൂലി വാങ്ങാന്‍ വക്താക്കളെയാണ് ഇപ്പോള്‍ ഏല്‍പിക്കുന്നത്. ഇതിന് ചില അടയാളങ്ങളും കോഡുകളുമൊക്കെയുണ്ട്. ആരും അറിയാതെ നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്ന ഇത്തരം പരിപാടികള്‍ അങ്ങാടിപ്പാട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more topics: pinarayi vijayan, corruption, bribe
English summary
pinarayi vijayan on corruption bribe
topbanner

More News from this section

Subscribe by Email