Wednesday October 24th, 2018 - 7:11:am
topbanner
Breaking News

ഫുട്‌ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദം; ലോകകപ്പിനെ വരവേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍

Jikku Joseph
ഫുട്‌ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദം; ലോകകപ്പിനെ വരവേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോളിന് റഷ്യയില്‍ ഇന്നു കിക്കോഫ്. കാല്‍പ്പന്ത് കളിയുടെ ലോക പൂരത്തിന് അരങ്ങുണരുമ്പോള്‍ കേരളത്തിലും അതിന്റെ അലയൊലികള്‍ വീശി തുടങ്ങി. ഫുട്‌ബോളിനെ ജീവനു തുല്യം സ്‌നേഹിക്കുന്നവര്‍ കണ്ണ് നട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ നാളുകള്‍ക്കായി.

ജനങ്ങളുടെ ആവേശം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും പകര്‍ന്നിരിക്കുകയാണ്. കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫുട്‌ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ലെന്നും പിണറായി ലോകകപ്പ് ഫുട്ബോളിന് ആശംസകള്‍ നേര്‍ന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചു.

തന്റെ കൊച്ചു മകനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കവര്‍ ആയി അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്‌ബോളെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല.
ഫുട്ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല.
ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും..... ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം .....

 

English summary
pinarayi vijayan facebook post welcomes worldcup
topbanner

More News from this section

Subscribe by Email