Sunday February 17th, 2019 - 1:30:pm
topbanner

സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡനന്‍സ് 2019 പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ തീരുമാനം; അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന്റെ പേരില്‍ സര്‍ക്കാരിനോട് വിരട്ടല്‍ വേണ്ടെന്ന് പിണറായി വിജയന്‍

JB
സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡനന്‍സ് 2019 പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ തീരുമാനം; അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന്റെ പേരില്‍ സര്‍ക്കാരിനോട് വിരട്ടല്‍ വേണ്ടെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സ് മന്ത്രിസഭ രൂപം നല്‍കി. സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡനന്‍സ് 2019 പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഹര്‍ത്താലിന്റെയും ബന്ദിന്റെയും മറ്റും മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനു തുല്യമാണ് സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നത്. അക്രമത്തിന് നേതൃത്വം കൊടുത്തവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടിയും ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യം വയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നേക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. നിലവിലുള്ള സംവരണം തകര്‍ക്കാതെ വേണം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തേണ്ടതെന്നും സിപിഎം ഇത് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിന്റെ ക്രമസമാധാനനില തകര്‍ക്കാമെന്ന ആഗ്രഹം ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തകര്‍ക്കുന്ന രീതിയില്‍ ബോധപൂര്‍ണമായ അക്രമം കേരളത്തില്‍ നടന്നു. ഇതില്‍ 95ശതമാനത്തിനും നേതൃത്വം നല്‍കിയത് സംഘപരിവാറാണ്. എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ച് ആക്രമണം നടന്നു. എന്നാല്‍ ചിലര്‍ക്ക് തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുന്നില്ലെന്ന നിരാശയുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കാര്യങ്ങളെല്ലാം നന്നായി നടക്കുകയാണ്.

അക്രമം നടത്തിയവരെ പിടിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. ആ വിരട്ടല്‍ കേരളത്തില്‍ വേണ്ട. പട്ടാപ്പകല്‍ കൊലചെയ്യുന്നവരെപ്പോലും വെറുതെ വിടുന്ന നിലപാട് മറ്റ് സംസ്ഥാനങ്ങളില്‍ നടക്കും. കേരളത്തില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Viral News

English summary
pinarayi vijayan exlpane ministers meeting decisions
topbanner

More News from this section

Subscribe by Email