Sunday September 23rd, 2018 - 8:13:am
topbanner

ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിനുള്ള ജനങ്ങളുടെ അതിഗംഭീര പിന്തുണയെന്ന് മുഖ്യമന്ത്രി

NewsDesk
ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിനുള്ള ജനങ്ങളുടെ അതിഗംഭീര പിന്തുണയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നേടിയ ചരിത്ര വിജയം സംസ്ഥാന സര്‍ക്കാരിനുള്ള ജനങ്ങളുടെ അതിഗംഭീരമായ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് വിജയത്തോടെ പ്രതികരിക്കവെ അസത്യപ്രചാരണത്തിനിടയിലും സത്യം വേര്‍തിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

നന്മയുടെയും ക്ഷേമത്തിന്റെയും മതനിരപേക്ഷതയുടേയും പക്ഷത്തിനൊപ്പം നില്‍ക്കാനുള്ള പുതിയൊരു രാഷ്ട്രീയ സംസ്‌കാരം രൂപപ്പെട്ടുവന്നിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് തങ്ങള്‍ക്കൊപ്പം ഇല്ലാതിരുന്ന ഇത്തവണ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത വിഭാഗത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more topics: pinarayi vijayan, chengannur, ldf
English summary
pinarayi vijayan chengannur ldf victory
topbanner

More News from this section

Subscribe by Email