Wednesday November 21st, 2018 - 7:21:am
topbanner

നിയമത്തില്‍ നിന്നു വ്യതിചലിക്കുന്നവര്‍ ആരായാലും അവരുടെ പദവി എന്തായാലും നടപടിയുണ്ടാകും: മുഖ്യമന്ത്രി

akhila
നിയമത്തില്‍ നിന്നു വ്യതിചലിക്കുന്നവര്‍ ആരായാലും അവരുടെ പദവി എന്തായാലും നടപടിയുണ്ടാകും: മുഖ്യമന്ത്രി

മലപ്പുറം: നിയമത്തില്‍ നിന്നു വ്യതിചലിക്കുന്നവര്‍ ആരായാലും അവരുടെ പദവി എന്തായാലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമംവിട്ട് പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരായാലും ശക്തമായ നടപടിക്കു വിധേയരാകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സേനാംഗങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്നും പരിശീലനം നേടി സേനയുടെ ഭാഗമാകുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞ ഔദ്യോഗികജീവിതത്തിലുടനീളം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ നാലു ബറ്റാലിയനുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എംഎസ്പി, എസ്എപി, കെഎപി2, കെഎപി4 എന്നിവയില്‍ നിന്നായി 530 പേരാണു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസ് കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായാല്‍ അവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നും നടപടിയെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

English summary
pinarayi vijayan at police passing out parade
topbanner

More News from this section

Subscribe by Email