topbanner
Sunday July 23rd, 2017 - 4:21:am
topbanner

ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൊയ്ത ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Jikku Joseph
ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൊയ്ത ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 44 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളി താരങ്ങളുടെ നേട്ടം ആവേശകരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

പി.യു. ചിത്ര, മുഹമ്മദ് അനസ് എന്നിവര്‍ മീറ്റില്‍ സ്വര്‍ണം നേടി. സ്വര്‍ണം നേടിയ വനിതകളുടെ റിലേ ടീമില്‍ മലയാളി താരം ജിസ്‌ന മാത്യുവും ഉണ്ടായിരുന്നു. വി. നീന, നയന ജയിംസ്, ജിന്‍സന്‍ ജോണ്‍സന്‍, ടി. ഗോപി തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചു. കായിക രംഗത്തെ സമഗ്ര പുരോഗതിക്കും അന്താരാഷ്ട്ര മെഡല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും കേരളം ആരംഭിച്ച ഓപ്പറേഷന്‍ ഒളിമ്പ്യയ്ക്ക് ഇവരുടെ നേട്ടങ്ങള്‍ പ്രചോദനമാണ്.

അടുത്ത മാസം ലണ്ടനില്‍ നടക്കാന്‍ പോകുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത ലഭിച്ച എല്ലാ മെഡല്‍ ജേതാക്കള്‍ക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം

ഏഷ്യന്‍ അത്ലെറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ ഇന്ന് സമാപിച്ച ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ പന്ത്രണ്ട് സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ ഇരുപത്തിയൊമ്പത് മെഡലുകളാണ് രാജ്യം നേടിയത്.

വനിതകളുടെ 1500 മീറ്ററില്‍ പി. യു. ചിത്രയും പുരുഷന്‍മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും സ്വര്‍ണ്ണം നേടിയിരുന്നു, വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ മലയാളി താരം ജിസ്ന മാത്യുവും ഉണ്ടായിരുന്നു. വി നീന, നയന ജയിംസ്, ജിന്‍സണ്‍ ജോണ്‍സണ്‍, ടി ഗോപി തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളിതാരങ്ങളുടെ ഈ നേട്ടം ആവേശകരമാണ്.

കായിക രംഗത്തെ സമഗ്ര പുരോഗതിക്കും അന്താരാഷ്ട്ര മെഡല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും കേരളം ആരംഭിച്ച ഓപ്പറേഷന്‍ ഒളിംപ്യക്ക് ഇവരുടെ നേട്ടങ്ങള്‍ ഒരു പ്രചോദനമാണ്. അന്താരാഷ്ട്ര തലത്തില്‍ മെഡലുകള്‍ നേടിയ മലയാളി അത് ലറ്റുകളെ സമുചിതമായി ആദരിക്കും.

അടുത്ത മാസം ലണ്ടനില്‍ നടക്കാന്‍ പോകുന്ന ലോക അത്ലെറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത ലഭിച്ച എല്ലാ മെഡല്‍ ജേതാക്കള്‍ക്കും വിജയാശംസകള്‍ നേരുന്നു.

English summary
pinarayi vijayan aprreciates indian team won in asian athletic championship
topbanner topbanner

More News from this section

Subscribe by Email