ശബരിമലയില്‍ എത്തിയ യുവതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്തരാണ് സൗകര്യമൊരുക്കിയതെന്നും ഇതില്‍ നിന്നും പ്രതേഷേധം ഭക്തര്ക്കില്ലെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പോലീസ് സുരക്ഷ ഒരുക്കി. സംഘപരിവാര്‍ തെരുവില്‍ നടത്തുന്ന ആക്രമണം ആസൂത്രിതമാണ്. സംസ്ഥാന വ്യാപകമായി ഇന്നലെ മുതല്‍ അക്രമം അരങ്ങേറുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസി ബസുകളും വഴിയാത്രക്കാരും മാധ്യമ പ്രവര്‍ത്തകളും അക്രമത്തിന് ഇരയായെന്നും മുഖ്യമന്ത്രി പറഞ്ഞു. 31 പോലീസുകാര്‍ക്ക് പരിക്കേറ്റു. 79 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീം കോടതി വിധിയോട് വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനം ഒഴിയണം. സുപ്രീം കോടതി വിധിയും ദേവസ്വം നിയമങ്ങളും തന്ത്രി ലംഘിച്ചു. യുവതികള്‍ പ്രവേശിച്ച ശേഷം ക്ഷേത്രമടച്ചത് വിചിത്ര നടപടിയാണ്. ക്ഷേത്രം അടക്കണോ തുറക്കണോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.