Wednesday November 14th, 2018 - 2:49:am
topbanner

ചില മാധ്യമങ്ങള്‍ എന്തും വിളിച്ചു പറയുന്നു; അതെല്ലാം ശരിയാകണമെന്നില്ലെന്ന് മുഖ്യമന്ത്രി

Jikku Joseph
ചില മാധ്യമങ്ങള്‍ എന്തും വിളിച്ചു പറയുന്നു; അതെല്ലാം ശരിയാകണമെന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമങ്ങള്‍ എന്തും വിളിച്ചു പറയുകയാണെന്നും എന്നാല്‍ അതെല്ലാം ശരിയാകണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ കെ. ബാബുവിന്റെ സബ്മിഷനുള്ള മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്നാട്ടിലെ റോഡപകടങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ അവയവങ്ങള്‍ മുറിച്ചുമാറ്റുന്നെന്ന് ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെന്നായിരുന്നു കെ.ബാബുവിന്റെ സബ്മിഷന്‍.

തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് കള്ളക്കുറിച്ചിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ച പാലക്കാട് സ്വദേശി മണികണ്ഠന്റെ ആന്തരികാവയവങ്ങള്‍ മൃതദേഹത്തില്‍നിന്ന് നീക്കം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തെന്ന പരാതിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും തമിഴ്‌നാട്ടിലെ അധികാരികളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

വിശദമായ അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വിസസിനെ ചുമതലപ്പെടുത്തിയതായും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Read more topics: pinarayi vijayan, media, assembly
English summary
pinarayi vijayan against media in assembly
topbanner

More News from this section

Subscribe by Email