Monday February 18th, 2019 - 8:13:pm
topbanner

പദ്മാവതിനെ പിന്തുണച്ച് പിണറായി; ഭീഷണികളെ ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത് കലാകാരന്‍മാര്‍ക്ക് ഉണ്ടാകണം

rajani v
പദ്മാവതിനെ പിന്തുണച്ച് പിണറായി; ഭീഷണികളെ ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത് കലാകാരന്‍മാര്‍ക്ക് ഉണ്ടാകണം

തിരുവനന്തപുരം: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . സര്‍ഗാത്മകതയ്‌ക്കെതിരായ ഭീഷണികള്‍ ചെറുത്തു തോല്‍പിക്കാനുള്ള കരുത്ത് കലാകാരന്‍മാര്‍ക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമാ നിര്‍മാതാക്കള്‍ക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് പോലും ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം കൂടിയാണെന്ന് മനസിലാക്കണമെന്നും കപടസദാചാരത്തിന്റെയും ജീര്‍ണിച്ച മതാചാരത്തിന്റെയും കണ്ണിലൂടെ സ്വാതന്ത്ര്യത്തെ നോക്കിക്കാണുന്നവര്‍ക്ക് ഇക്കാര്യം മനസിലാവില്ലെന്നും പിണറായി പറഞ്ഞു.

ഇത്തരക്കാരാണ് സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സംഘടിപ്പിച്ച അഖി ദേശീയ കലാക്യാമ്ബിന്റെ സമാപന സമ്മേളനവും കലാപ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Viral News

Read more topics: pinarayi, supported, pamavath
English summary
pinarayi supported pamavath
topbanner

More News from this section

Subscribe by Email