Friday August 17th, 2018 - 5:46:am
topbanner

കേരളത്തിന് പാര പണിയുന്നത് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമോ?; മുഖ്യമന്ത്രിയുടെ സൂചന

NewsDesk
കേരളത്തിന് പാര പണിയുന്നത് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമോ?; മുഖ്യമന്ത്രിയുടെ സൂചന

തിരുവനന്തപുരം:  ദേശീയപാതാ വികസത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി പാര പണിയുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മന്ത്രി അല്‍ഫോണ്‍സ് കണ്ണാന്താനത്തെക്കുറിച്ചെന്ന് സൂചന.

കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്‌നത്തില്‍ വീണ്ടും പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഫലത്തില്‍ കേരളത്തിലെ ദേശീയപാതാ വികസനം വഴിമുട്ടും. ഇതോടെയാണ് മുഖ്യമന്ത്രി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ്. ആര്‍എസ്എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രം കീഴ്വഴക്കങ്ങള്‍ മാറ്റിയത്.

ദേശീയപാതാ വികസനം പൂര്‍ത്തിയാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പാരവെപ്പുണ്ടായിരിക്കുന്നത്. കേരളക്കാരനായ ഒരു മന്ത്രിയും അതിന് കൂടെയുണ്ടായി എന്നതാണ് വിരോധാഭാസം. എത്രയും പെട്ടെന്ന ഈ നിലപാട് തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. കീഴാറ്റൂര്‍ ബൈപാസ് പ്രശ്നത്തില്‍ കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി കേന്ദ്രം ചര്‍ച്ച നടത്തിയത് തെറ്റായ നടപടിയാണ്. നടക്കില്ല എന്ന് കരുതിയ ദേശീയ പാത വികസനം നടക്കുമെന്നുള്ള ഘട്ടമായിരുന്നു ഇപ്പോള്‍.

ദേശീയപാതാ വികസനകാര്യത്തില്‍ നിതിന്‍ ഗഡ്കരി നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്തിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ് പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുകയും ബദല്‍ സംവിധാനം സാധ്യമല്ലെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read more topics: Pinarayi Vijayan, Keezhattur
English summary
Pinarayi slams Centre for holding talks with Keezhattur agitators
topbanner

More News from this section

Subscribe by Email