Tuesday August 21st, 2018 - 3:58:am
topbanner

പിണറായിയിലെ നാലുപേരുടെ കൂട്ടക്കൊല; കുറ്റസമ്മതം നടത്തി കുട്ടികളുടെ അമ്മ: സൗമ്യ അറസ്റ്റില്‍

NewsDesk
പിണറായിയിലെ നാലുപേരുടെ കൂട്ടക്കൊല; കുറ്റസമ്മതം നടത്തി കുട്ടികളുടെ അമ്മ: സൗമ്യ അറസ്റ്റില്‍

തലശേരി പിണറായിയിൽ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം നാലുപേർ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത സൗമ്യ കുറ്റം സമ്മതിച്ചു. മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിഞ്ഞത്. പതിനൊന്ന് മണിക്കൂറിലധികം നീണ്ട് ചോദ്യം ചെയ്യലിൽ സൗമ്യയെ അറസ്റ്റ് ചെയ്തു. മക്കളും മാതാപിതാക്കളുമടക്കം നാലുപേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു.

നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുത്തു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാലുപേരുടെ മരണത്തിൽ ദുരൂഹത ബലപ്പെട്ടത്.

 തലശേരി എഎസ്പിയുടെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയിൽ സഹകരിച്ചിരുന്നില്ല. ഛര്‍ദിയെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണനും അമ്മ കമലയും രണ്ട് പെൺമക്കളും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയതും പൊലീസ് അന്വേഷണം തുടങ്ങിയതും.

ഛര്‍ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. സൗമ്യയെക്കുറിച്ചും മരണങ്ങളെക്കുറിച്ചും നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് പൊലീസ് സൗമ്യയെ കസ്റ്റഡിലെടുത്തത്. എലിവിഷത്തില്‍ അടക്കമുളള അലുമിനിയം ഫോസ്ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉളളിലെത്തി എന്നാണ് പൊലീസ് അന്വേഷണം.

സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ മരിച്ച സൗമ്യയുടെ മൂത്തമകളായ ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

മൂന്ന് പേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സൗമ്യ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 2012 ല്‍ മൂത്ത മകളുടെ മരണം സ്വാഭാവികമായിരുന്നെന്നാണ് സൗമ്യയുടെ വാദം.

തലശ്ശേരി സി ഐ യുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സൗമ്യയുടെ മാതാ പിതാക്കൾ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്.

തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗമ്യയെ മഫ്ടിയിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിൽ എടുത്തത്. തലശ്ശേരി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ എത്തി ക്രൈം ബ്രാഞ്ച് ഡി വൈ എസ പി കെ ജി രഘുരാമനടക്കമുള്ളവര്‍ സൗമ്യയെ ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.

അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അമിതമായ അളവിൽ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു.

മൂന്ന് മാസം മുൻപ് മരിച്ച സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2012 സെപ്റ്റംബർ 7 ന് സൗമ്യയുടെ ഇളയ മകൾ കീർത്തന,ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകൾ ഐശ്വര്യ ,മാർച്ച് 7 ന് അമ്മ കമല ഏപ്രിൽ 13 ന് അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

 

English summary
pinarayi murder case samya police arrest
topbanner

More News from this section

Subscribe by Email