Monday November 19th, 2018 - 10:42:am
topbanner

പിണറായി കൂട്ടക്കൊലക്കേസ്; സൗമ്യയുടെ ഡയറിയില്‍ 'അവനെ' കുറിച്ച് സൂചന; ആരാണവന്‍?

NewsDesk
പിണറായി കൂട്ടക്കൊലക്കേസ്; സൗമ്യയുടെ ഡയറിയില്‍ 'അവനെ' കുറിച്ച് സൂചന; ആരാണവന്‍?

കണ്ണൂര്‍: മക്കളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യയുടെ ഡയറി കുറിപ്പില്‍ മറ്റൊരാളെകുറിച്ച് സൂചനയുള്ളതായി റിപ്പോര്‍ട്ട്.

മരിക്കുന്നതിനു മുന്‍പു സൗമ്യ ജയിലില്‍ വച്ചെഴുതിയ ഡയറിക്കുറിപ്പിലാണ് 'അവന്‍' എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ചു പരാമര്‍ശമുള്ളത്. മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണു സൗമ്യ കുറിപ്പെഴുതിയിട്ടുള്ളത്.

'കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ 'അവനെ' കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.' എന്നിങ്ങനെയാണു സൗമ്യ കുറിപ്പില്‍ എഴുതിയിട്ടുള്ളത്.

സൗമ്യ മാത്രമാണ് മക്കളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, കൊലപാതകത്തില്‍ മറ്റൊര്‍ക്കെങ്കിലും പങ്കുണ്ടായേക്കാമെന്ന സൂചന പോലീസ് അന്വേഷിച്ചേക്കും.

English summary
pinarayi murder case accused soumya diary
topbanner

More News from this section

Subscribe by Email