Wednesday September 26th, 2018 - 1:08:am
topbanner

പറഞ്ഞാലും തീരില്ല സ്വാഹയുടെ നന്മ.......

RA
പറഞ്ഞാലും തീരില്ല സ്വാഹയുടെ നന്മ.......

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കർ നൽകിയ മാവിച്ചേരി സ്വർ​ഗം വീട്ടിലെ പതിനൊന്നാം ക്ലാസുകാരി സ്വാഹയുടെ മനസിലെ നന്മ മലയാളികളെല്ലാം തൊട്ടറിഞ്ഞതാണ്. പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ പുനർ നിർമ്മാണത്തിന് അരക്കോടി വിലമതിക്കുന്ന ഒരേക്കർ ഭൂമിയാണ് സ്വാഹ സംഭാവന ചെയ്തത്. ഭൂമിദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് സ്കൂൾ അസംബ്ലിയിൽ പ്രിസിപ്പാളിന് സ്വാഹ കത്ത് നൽകി. നിമിഷങ്ങൾക്കകം തന്നെ ഈ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. സർ, അണ്ണാൻ കുഞ്ഞും തന്നാലായത് എന്നല്ലേ?.

നാടിന്റെ ഇന്നത്തെ അവസ്ഥയിൽ ഈ സ്കൂളിലെ വിദ്യാർത്ഥികളായ ഞാനും എന്റെ അനുജൻ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു സംഭാവന നൽകാൻ ആ​ഗ്രഹിക്കുന്നു. കൃഷിക്കാരനായ അച്ഛൻ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവെച്ച ഭൂമിയിൽ നിന്നും ഒരേക്കർ സംഭവാന നൽകാൻ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം വാങ്ങി ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?. കണ്ടങ്കാളി ഷേണായി സ്മാര ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി സ്വാഹ കത്തിൽ പറഞ്ഞു.

പ്രളയഭൂമിയിലെ കൂട്ടുക്കാർക്ക് സ്കൂളിൽ നിന്ന് 5000 പുസ്തകങ്ങൾ സംഭാവന നൽകുന്ന പരിപാടിക്കിടെയാണ് സ്വാഹ കത്ത് കൈമാറിയത്.പ്ലസ്വൺ ഹ്യുമാനിറ്റിസ് വിദ്യാർഥിനിയായ സ്വാഹ പത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കേരളത്തെ പ്രതിനിധികരിച്ച് ഒമ്പത് തവണ ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നു. സഹോദരൻ ബ്രഹ്മ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ്. മാവിച്ചേരിയിലെ ശങ്കരന്റേയും വിധുബാലയുടേയും മക്കളാണ് നന്മയുടെ പര്യായമായ ഇവർ. സ്വാഹ നൽകിയ ഭൂമിയുടെ രേഖകൾ പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ മിർ മുഹമ്മദലി പറഞ്ഞു.

 

Read more topics: pinarayi fund, swaha, contribution
English summary
pinarayi fund swaha contribution
topbanner

More News from this section

Subscribe by Email