Thursday November 15th, 2018 - 8:35:am
topbanner

വാര്‍ത്തകള്‍ വാര്‍ത്തകളായി കൊടുക്കുക, കെട്ടിച്ചമയ്ക്കരുതെന്ന് മുഖ്യമന്ത്രി

rajani v
വാര്‍ത്തകള്‍ വാര്‍ത്തകളായി കൊടുക്കുക, കെട്ടിച്ചമയ്ക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മാധ്യമങ്ങള്‍ മാധ്യമധര്‍മമാണ് ചെയ്യേണ്ടത്. വാര്‍ത്തകള്‍ വാര്‍ത്തകളായി നല്‍കണം കെട്ടിച്ചമയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.കൊലപാതകം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ടാണ് കെവിന്റെ മരണം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും കെവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പങ്ക് എന്ന രീതിക്കാണ് വാര്‍ത്തകള്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.സൗമ്യനായാണ് വാര്‍ത്താസമ്മേളനം തുടങ്ങിയ മുഖ്യമന്ത്രി, മാധ്യമങ്ങളുമായുള്ള തെറ്റിദ്ധാരണ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ ക്ഷോഭത്തോടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം തനിക്ക് സുരക്ഷയൊരുക്കാന്‍ എസ് ഐ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചു. മുഖ്യമന്ത്രിക്ക് എസ് ഐ സുരക്ഷയൊരുക്കുന്നത് സ്വാഭാവികമാണ്. നേരത്തെ എസ്‌ഐമാരല്ല മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതെന്നായിരുന്നു വാദം. ഇക്കാര്യത്തിലാണ് പിണറായി മലക്കംമറിഞ്ഞത്.

 

 

 

Read more topics: pinarayi,critized, again media
English summary
pinarayi critized again media
topbanner

More News from this section

Subscribe by Email