Sunday May 27th, 2018 - 5:19:pm
topbanner

ഖഗെന്‍ ദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

Anju NC
ഖഗെന്‍ ദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു


കൊല്‍ക്കത്ത: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എം.പിയുമായിരുന്ന ഖഗെന്‍ ദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം ത്രിപുരയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കാണ് വഹിച്ചതെന്നും പിണറായി അനുസ്മരിച്ചു.

വര്‍ഗീയ ശക്തികള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരെ ആസൂത്രിത അക്രമങ്ങള്‍ നടത്തുന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചനത്തില്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ 3.30ന് കൊല്‍ക്കത്തയിലെ ത്രിപുര ഭവനില്‍ വെച്ചാണ് ഖഗെന്‍ അന്തരിച്ചത്. വെസ്റ്റ് ത്രിപുരയില്‍ നിന്നുള്ള ലോക്‌സഭ അംഗമായിരുന്നു ഖഗെന്‍.

English summary
pinarayi condoled the death of kagen

More News from this section

Subscribe by Email