Wednesday September 26th, 2018 - 11:13:am
topbanner

കേരളത്തില്‍ മാത്രമല്ല ഗോവയുടെ കാര്യത്തിലും തീരുമാനങ്ങള്‍ അമേരിക്കയില്‍ നിന്ന്

suji
കേരളത്തില്‍ മാത്രമല്ല ഗോവയുടെ കാര്യത്തിലും തീരുമാനങ്ങള്‍ അമേരിക്കയില്‍ നിന്ന്

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറന്നതോടെ കേരളത്തിലെ ഭരണ കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രിക്കുന്നത് അവിടെയിരുന്നാണ്. മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കാനുള്ള അധികാരം ഇ പി ജയരാജന് നല്‍കി ഇഫയലിങ് വഴിയാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ ചെയ്യുന്നത്. ഈ വിഷയത്തില്‍ ബിജെപി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബിജെപി ഭരണം നിലനില്‍ക്കുന്ന ഗോവയിലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും യുഎസില്‍ ഇരുന്നാണ് സംസ്ഥാന ഭരണം നടത്തുന്നത്.

ചികിത്സാര്‍ത്ഥം യുഎസിലുള്ള പരീക്കര്‍ ഗോവയുടെ ഭരണ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഗുണകരമെന്നാണ് ബിജെപി വാദിക്കുന്നത്. ഇരു രാജ്യങ്ങളിലേയും സമയ വ്യത്യാസം മൂലം പകല്‍ സമയം മറ്റ് മന്ത്രിമാര്‍ക്കും രാത്രിയില്‍ മുഖ്യമന്ത്രിയ്ക്കും നിയന്ത്രിക്കാനാകും. 24 മണിക്കൂറും ഭരണമെന്നാണ് ബിജെപി വക്താവിന്റെ ന്യായീകരണം. ഏതായാലും കേരള മുഖ്യമന്ത്രിയും ഒരു കുറവും വരുത്തില്ലെന്ന് ഇടതുപക്ഷവും തിരിച്ചടിക്കുന്നു .

Read more topics: pinarayi, pariker, us
English summary
pinarayi and pariker ruled from us
topbanner

More News from this section

Subscribe by Email