topbanner
Friday July 21st, 2017 - 2:11:pm
topbanner

എം.പി വീരേന്ദ്രകുമാറുമായി വ്യക്തിപരമായി ശത്രുതയില്ലെന്ന് പിണറായി

NewsDesk
 എം.പി വീരേന്ദ്രകുമാറുമായി വ്യക്തിപരമായി ശത്രുതയില്ലെന്ന് പിണറായി

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറുമായി വ്യക്തിപരമായി ഒരു ശത്രുതയുമില്ലെന്ന് പിണറായി വിജയന്‍. വീരേന്ദ്രകുമാര്‍ രചിച്ച് ചിന്താ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഇരുള്‍ പരക്കുന്ന കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുക ആയിരുന്നു പിണറായി വിജയന്‍. ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നത് വ്യാഖ്യാനം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വ്യക്തിപരമായ സൗഹൃദം ഉള്ളപ്പോള്‍ തന്നെ അദ്ദേഹവുമായി രാഷ്ട്രീയമായ വിയോജിപ്പുമുണ്ടെന്നും പിണറായി പറഞ്ഞു. പരസ്പര സ്‌നേഹവിശ്വാസത്തിലും ആദര്‍ശത്തിലും അധിഷ്ഠിതമാണ് വീരരേന്ദ്രകുമാറുമായുള്ള ബന്ധം. യുഡിഎഫിലേക്ക് പോയപ്പോള്‍ വീരേന്ദ്രകുമാറിനെ വിമര്‍ശിച്ചത് സ്വാഭാവികം മാത്രമാണ്. വ്യക്തിപരമായ സൗഹൃദം ഉള്ളപ്പോള്‍ തന്നെ അദ്ദേഹവുമായി രാഷ്ട്രീയമായ വിയോജിപ്പുമുണ്ട്.

സാഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടതു മുന്നണിയിലാണെന്ന് പിണറായി പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് താനും വീരേന്ദ്രകുമാറും ജയില്‍വാസം അനുഭവിച്ചതിനെക്കുറിച്ചും പിണറായി അനുസ്മരിച്ചു. ഭാവിയില്‍ സോഷ്യലിസ്റ്റ് ജനതയും സി.പി.എമ്മും യോജിച്ച് പൊരുതുന്നതിന് നിലവിലെ സാഹചര്യങ്ങള്‍ തടസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന് എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ട്. അത് കാണാതിരിക്കരുതെന്നും പിണറായി ഓര്‍മ്മിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിണറായിയും വീരേന്ദ്രകുമാറും വേദി പങ്കിടുന്നത്.

English summary
pinarayi Vijayan statement about Veerendrakumar JD(U), CPM, coming
topbanner topbanner

More News from this section

Subscribe by Email