Thursday September 20th, 2018 - 6:16:am
topbanner
Breaking News

കണ്ണൂരിൽ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ പ്രചരിപ്പിച്ച സംഭവം: പ്രതികളെ സംരക്ഷിക്കാനും ഉന്നതതല ഇടപെടല്‍

fasila
കണ്ണൂരിൽ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ പ്രചരിപ്പിച്ച സംഭവം: പ്രതികളെ സംരക്ഷിക്കാനും ഉന്നതതല ഇടപെടല്‍

കണ്ണൂർ: മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനും ഉന്നതതല ഇടപെടല്‍. വീട്ടമ്മയുടെ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ നിന്നും കോപ്പി ചെയ്ത് മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാക്കളെ കോടതിയില്‍ പോലും ഹാജരാക്കാതെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചത് ഉന്നത ഇടപെടല്‍ കാരണമെന്നാണ് ആക്ഷേപം.

യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലും മൂന്ന് ദിവസം വൈകിയെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനയില്‍ വീട്ടില്‍ വിപിന്‍രാജ് (22) പുതിയ വീട്ടില്‍ കൃഷ്ണകിരണ്‍ (23) എന്നിവരെയാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വി.ആര്‍.വിനീഷ് ശനിയാഴ്ച്ച അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ 66, 67, 509 ഐപിസി വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെയുള്ള കേസില്‍ പോലീസ് ചുമത്തിയിരിക്കുന്നത്.

കുളപ്പുറത്തെ 32 കാരിയാണ് കഴിഞ്ഞ 11 ന് നാലുപേര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ രണ്ടുപേരെ പോലീസ് ഒഴിവാക്കുകയും പരാതിക്കാരിയുടെത് കൂടാതെ രണ്ട് കൂട്ടുകാരികളുടെ ഫോട്ടോകളും മോര്‍ഫ് ചെയ്തതായി പരാതിയില്‍ പറഞ്ഞിരുന്നു. പ്രദേശത്തെ ഒരു കുടുംബശ്രീ ഭാരവാഹിയാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്ന വിവരം പരാതിക്കാരായായ യുവതിയെ അറിയിച്ചത്.

അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ മൊബൈല്‍ ഫോണില്‍ തന്റെ ഫോട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയ യുവതി ബന്ധുക്കളുടെ സഹായത്തോടെയാണ് പോലീസില്‍ പരാതിനല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാതെ പോലീസ് ഉരുണ്ടുകളിച്ചതായാണ് ആരോപണം. കേസ് അട്ടിമറിക്കാനും ഒഴിവാക്കാനും ഉന്നതതലത്തില്‍ സമ്മര്‍ദ്ദമുണ്ടായതായി പരാതിയുണ്ട്.

അതേസമയം വീട്ടമ്മമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്കതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും എസ്‌ഐ അറിയിച്ചു. എന്നാല്‍ ഗുരുതരമായ ഈ സംഭവത്തിലെ പ്രതികള്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്തത് സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു.

Read more topics: pariyaram, housewife, morphed,
English summary
photo of the housewife was morphed pariyaram: High level intervention to protect the accused
topbanner

More News from this section

Subscribe by Email