Sunday July 21st, 2019 - 1:43:am
topbanner
topbanner

ജനലിലൂടെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാളുടെ ഫോട്ടോ പകര്‍ത്തിയതെങ്ങനെ?; യുവതിയുടെ വിവരണം

NewsDesk
ജനലിലൂടെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാളുടെ ഫോട്ടോ പകര്‍ത്തിയതെങ്ങനെ?; യുവതിയുടെ വിവരണം

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന യുവതിയെ ജനലിലൂടെ കയ്യിട്ട് പിടിച്ച ഓട്ടോഡ്രൈവറെ കുടുക്കിയത് എങ്ങനെയെന്ന് യുവതി വിശദീകരിച്ചു. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയാണ് ഞെട്ടിക്കുന്ന സംഭവം വിവരിച്ചത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനു കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനു സമീപം ജീവനക്കാരികള്‍ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.

രാത്രി ജോലി കഴിഞ്ഞു എത്തിയ ഇവര്‍ നേരത്തെ ഉറങ്ങാന്‍ കിടന്നിരുന്നു. കടുത്ത ചൂടായതിനാല്‍ ജനാലകള്‍ തുറന്നിട്ടു. അന്നു സമയം ഏകദേശം 2.30 ആയിക്കാണും.

ചുവരിനോടു ചേര്‍ന്നു കിടന്ന തന്റെ ദേഹത്തേക്കു വളരെ വേഗത്തിലാണ് ഒരു കൈ വന്നു പതിച്ചത്. നല്ല ഉറക്കമായിരുന്നിട്ടും ഒരുനിമിഷം കൊണ്ട് ചാടി എഴുന്നേറ്റു. നേരിയ വെളിച്ചത്തില്‍ ജനലിനരികില്‍ അയാളെ ഞാന്‍ കണ്ടു. ലൈറ്റിട്ടതും പിന്നോട്ടു പോയ അയാള്‍ പക്ഷേ ഒട്ടും ഭയമില്ലാതെ വീണ്ടും മുന്നോട്ടു വന്നു. ഈ സമയം ആളെക്കൂട്ടാനായി ഉച്ചത്തില്‍ നിലവിളിച്ചു ബഹളം വച്ചു.

പക്ഷേ ആരും വന്നില്ല. ആ സമയം നന്നായി പേടിച്ചു. എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു പോയി. കരച്ചില്‍ വന്നിട്ടും പിടിച്ചുനിന്നു. അപ്പോഴേക്കും അയാള്‍ വീണ്ടും മുറിയിലേക്കു കൈ കടത്തി. പിന്തിരിയില്ലെന്നു കണ്ടതോടെ കയ്യില്‍ കിട്ടിയ പേനയും മറ്റുമെടുത്ത് കൈത്തണ്ടയില്‍ കുത്തി.

കട്ടിലില്‍ കിടന്ന മൊബൈല്‍ ഫോണെടുത്തു രണ്ടു മൂന്നു ചിത്രങ്ങള്‍ പകര്‍ത്തി. എന്നിട്ടും അയാള്‍ പിന്മാറാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ നിന്നു. രക്ഷയില്ലെന്നു വന്നതോടെ വളരെ ഉച്ചത്തില്‍ നിലവിളിച്ചു. ഇതു കേട്ടു താഴത്തെ ഫ് ളോറിലും സമീപ വീടുകളിലും ലൈറ്റുകള്‍ തെളിഞ്ഞു. ബഹളം കേട്ട് മറ്റു ജീവനക്കാരികള്‍ ഓടികൂടുന്നതിനു മുന്‍പേ പ്രതിയായ മുരുകന്‍ രക്ഷപ്പെട്ടു. രാത്രികാലങ്ങളില്‍ ഇത്തരം ശല്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നു സുഹൃത്തക്കള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അന്നതു കാര്യമാക്കിയില്ല.

ചിത്രമാണു പ്രതിയെ പിടികൂടാന്‍ പൊലീസിനു സഹായകമായത്. ഇതര ജില്ലക്കാരായ യുവതികള്‍ മാത്രം താമസിക്കുന്ന 12 വീടുകളാണ് ഈ ഭാഗത്തുള്ളത്ത്.  രാത്രിയാകാന്‍ കാത്ത് സണ്‍ഷേഡില്‍ ഏറെനേരം പതുങ്ങിയിരുന്നതിനു ശേഷമാണ് ഇയാള്‍ യുവതിയെ കടന്നു പിടിച്ചത്.

ജീവനക്കാരികള്‍ തങ്ങുന്ന ഹോസ്റ്റലുകളിലും വീടുകളിലും ശല്യക്കാരുടെ രാത്രികാല നുഴഞ്ഞുകയറ്റം പതിവാണെന്ന് പരാതിയുണ്ട്. അമ്പലത്തിന്‍കര, മുള്ളുവിള, ആറ്റിന്‍കുഴി എന്നിവിടങ്ങളിലെ ചില ഹോസ്റ്റലുകളാണ് ഇത്തരം അത്രിക്രമങ്ങളുടെ വേദി. പതിയിരുന്നു എത്തിനോട്ടമാണു ഞരമ്പുരോഗികളുടെ പ്രധാന വിനോദം. നേരത്തേ ആറ്റിന്‍കുഴി സ്‌കൂളിനടുത്തും നെഹ്റുജംക്ഷനിലും സമാനരീതിയിലുള്ള കേസുകളുണ്ടായി.

Read more topics: photo, woman, thiruvananthapuram
English summary
photo helped catch accused who attacks woman in thiruvananthapuram
topbanner

More News from this section

Subscribe by Email