ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലീം അഭിഭാഷകന് ഭീഷണി സന്ദേശം. അഭിഭാഷക സംഘടന ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് പ്രസിഡന്റായ നൗഷാദ് അഹമ്മദ് ഖാന് ആണ് ഭീഷണി ലഭിച്ചത്.
ഇക്കാര്യം ശ്രദ്ധയിപ്പെട്ട സുപ്രീംകോടതി ഹര്ജിക്കാരന് പിന്‍വാങ്ങിയാലും കേസ് തുടരുമെന്ന് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഹരജിക്കാരന് ലഭിച്ചതെന്ന് ബാര്‍ അസോസിയേഷന് കോടതിയെ ധരിപ്പിച്ചിരുന്നു.
ഹൈന്ദവ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചതെന്നായിരുന്നു നൗഷാദ് ഖാന് ലഭിച്ച ഭീഷണി സന്ദേശം. ഇതിനു പിന്നിലെ ലക്ഷ്യങ്ങള്‍ വ്യത്യസ്ഥമാണ്. ഹര്‍ജിയില്‍ നിന്ന് പിന്മാറണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അഭിഭാഷക സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു.
ഹരജിക്കാരനെ ഭീഷണിപ്പെടുത്തിയ വിഷയം ഗൗരവതരമാണ്. ഹര്‍ജി നല്കിയ അഭിഭാഷകന് പിന്മാറിയാലും കേസ് തുടരുമെന്നും ഇക്കാര്യം പരിശോധിക്കുന്നതിനു വേണ്ടി വന്നാല്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുമെന്നും കോടതി നിരീക്ഷിച്ചു. വിശ്വാസത്തേക്കാള്‍ ഭരണഘടനാപരമായ വിഷയമാണ് പരിഗണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കേസ് 18ന് വീണ്ടും പരിഗണിക്കും.
പ്രതിശ്രുത വരന് കാമുകന് ചിത്രങ്ങളയച്ചു; മൂന്നംഗകുടുംബം ആത്മഹത്യ ചെയ്തു