topbanner
Sunday September 24th, 2017 - 1:39:am
topbanner

പരാതിയില്‍ കഴമ്പില്ല; സെന്‍കുമാറിനെതിരായ ഹര്‍ജി തള്ളി

sadu prakash
പരാതിയില്‍ കഴമ്പില്ല; സെന്‍കുമാറിനെതിരായ ഹര്‍ജി തള്ളി

തിരുവനന്തപുരം: അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പരാതിയില്‍ കഴമ്പില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.

സംസ്ഥാന പോലീസ് മേധാവി, കെ.ടി.ഡി.സി എം.ഡി, കെ.എസ്.ആര്‍.ടി.സി എം.ഡി, മധ്യമേഖല ഐ.ജി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ സെന്‍കുമാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പോലീസിലെ ഉന്നത സ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേതുടര്‍ന്നു വിജിലന്‍സ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

English summary
petition against t p senkumar rejects
topbanner topbanner

More News from this section

Subscribe by Email