Tuesday September 25th, 2018 - 4:45:pm
topbanner

അഛനെ പി.ടി.എ. കമ്മറ്റിയില്‍ നിന്നു പുറത്താക്കിയ മാനേജ്‌മെന്റ് നടപടിക്കെതിരെ വിദ്യാര്‍ത്ഥിനി

NewsDesk
അഛനെ പി.ടി.എ. കമ്മറ്റിയില്‍ നിന്നു പുറത്താക്കിയ മാനേജ്‌മെന്റ് നടപടിക്കെതിരെ വിദ്യാര്‍ത്ഥിനി

കോഴിക്കോട്: അഛനെ അധ്യാപക രക്ഷാകര്‍തൃ സമിതിയില്‍ നിന്ന് നിയമ വിരുദ്ധമായി പുറത്താക്കുകയും, സ്‌കൂളിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്ത മാനേജ്‌മെന്റ് നടപടിക്കെതിരേയും, സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചു. തലക്കുളത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആവണി എസ്.എസ്. ആണ് ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡെപ്യൂട്ടി ഡയക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നിര്‍ദ്ദേശാനുസരണമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളില്‍ സജ്ജീകരിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും,

അഛനെതിരെ മാനേജര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്‌കൂളില്‍ കുട്ടികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു കാണിച്ച് ഒരു രക്ഷിതാവ് സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധ്യാപക രക്ഷാകര്‍തൃ സമിതി, ആവണിയുടെ അഛന്‍ കെ.വി.ഷാജി കണ്‍വീനറായി ഒരു സബ്ബ് കമ്മറ്റിക്ക് രൂപം നല്‍കി. രക്ഷിതാക്കളുടെ മൂന്നും, അധ്യാപകരുടെ രണ്ടും പ്രതിനിധികളടങ്ങിയ സബ്ബ് കമ്മറ്റി സ്‌കൂളിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ഇതിലുള്ള വിരോധം വെച്ച് കെ.വി.ഷാജിയെ പി.ടി.എ. കമ്മറ്റിയില്‍ നിന്ന് മാനേജര്‍ നിയമ വിരുദ്ധമായി പുറത്താക്കുകയായിരുന്നു. അധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ ബോഡിയോഗം തിരഞ്ഞെടുത്ത ഭാരവാഹികളെ നീക്കം ചെയ്യാനോ, അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനോ നിയമപരമായി അധികാരമില്ലെന്നിരിക്കേയാണ് മാനേജര്‍ ഇത്തരത്തില്‍ ഒരു ഉത്തരവിറക്കിയത്.

കെ.വി.ഷാജി സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് അപമര്യാദയായി പെരുമാറിയെന്നും, ഇയാള്‍ സ്‌കൂളിന്റെ പരിസരത്ത് പോലും പ്രവേശിപ്പിക്കാന്‍ പാടില്ലാത്ത ആളാണെന്നും, അതുകൊണ്ട് എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയതായും, സ്‌കൂളില്‍ പ്രവേശിക്കുന്നത് തടയണമെന്നുമാണ് മാനേജരുടെ ഉത്തരവില്‍ പറയുന്നത്. പൊതുപ്രവര്‍ത്തകനായ അഛനെതിരെയുള്ള മാനേജരുടെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയതായും, അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച മനേജര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവണി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
petition against school management
topbanner

More News from this section

Subscribe by Email