Monday April 22nd, 2019 - 6:27:pm
topbanner
topbanner

തൃശൂര്‍ പൂരം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമം നടക്കുന്നു : പൂരത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചെന്ന പേരില്‍ സുന്ദര്‍മേനോനെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തതിന് പിന്നില്‍ ചില പ്രത്യേക താല്പര്യക്കാരാണെന്ന് തിരുമ്പാടി ദേവസ്വം സെക്രട്ടറി

NewsDesk
തൃശൂര്‍ പൂരം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമം നടക്കുന്നു : പൂരത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചെന്ന പേരില്‍  സുന്ദര്‍മേനോനെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തതിന് പിന്നില്‍ ചില പ്രത്യേക താല്പര്യക്കാരാണെന്ന് തിരുമ്പാടി ദേവസ്വം സെക്രട്ടറി

തൃശൂര്‍: തൃശൂര്‍ പൂരത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചെന്ന പേരില്‍ പ്രവാസി വ്യവസായി സുന്ദര്‍മേനോനെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തതിന് പിന്നില്‍ ചില പ്രത്യേക താല്പര്യക്കാരാണെന്ന് തിരുമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.മാധവന്‍കുട്ടി.

ഇത് പൂരത്തെ താറടിച്ചുകാണിക്കാനും പൂരം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടെ കാണാന്‍ കഴിയൂ. പൂര നടത്തിപ്പില്‍ അനധിക്യതമായി ഒന്നും നടക്കുന്നില്ല. എല്ലാം ആചാരനുഷ്ടങ്ങള്‍ക്ക് അനുസ്യതമായിട്ടാണെന്നും അദേഹം കേരള ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

ഇതുവഴി കേരളത്തിലെ ഉത്സവങ്ങള്‍ തന്നെ ഇല്ലാതാക്കുന്നതിന് വിദേശത്തു നിന്ന് സഹായതേടി നടത്തുന്ന പ്രവര്‍ത്തികളുടെ ഭാഗമായിട്ടാണോയെന്ന് സംശയിക്കുന്നതായും പറഞ്ഞു.

സുന്ദര്‍മേനോന്‍ ദേവസ്വത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് തന്നുകൊണ്ടിരിക്കുന്നയാളാണ്. അദേഹത്തെ താഴ്ത്തിക്കെട്ടുന്നതിന് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകളെന്നും അദേഹം പ്രതികരിച്ചു.

മദ്യലഹരിയില്‍ ആനക്കൊമ്പില്‍ പിടിച്ച് തൂങ്ങി ആനയെ പ്രകോപിപ്പിക്കുകയും അനധികൃതമായി പൂരം വെടിക്കെട്ടിന് തീകൊളുത്തുകയും ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചെന്നാണ് കേസ്. പൊതുപ്രവര്‍ത്തകന്‍ പാണഞ്ചേരി ചെമ്പൂത്ര പുന്നയ്ക്കല്‍ വീട്ടില്‍ ദിലീപ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ്.

2018 ലെ തൃശൂര്‍പൂരത്തിനോടനുബന്ധിച്ച് തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ചന്ദ്രശേഖരന്‍ എന്ന ആനയുടെ കൊമ്പില്‍ പിടിച്ച് മദ്യലഹരിയില്‍ സുന്ദര്‍മേനോന്‍ നടന്നത് ആനയെ പ്രകോപിപ്പിച്ചെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

ആനയുടെ ഉടമയോ പാപ്പാനോ അല്ലാത്ത സുന്ദര്‍മേനോന് ഇത്തരം ആചാരാനുഷ്ഠാനം നിര്‍വഹിക്കാന്‍ അര്‍ഹതയില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.

പൂരത്തിന്റെ വെടിക്കെട്ടിന് തീകൊളുത്തേണ്ടത് അധികാരവും പ്രാവീണ്യവും വൈദഗ്ധ്യവും ഉള്ളവരാണ്. ഇതൊന്നുമില്ലാതെയാണ് സുന്ദര്‍മേനോന്‍ വെടിക്കെട്ടിന് തീകൊളുത്തിയത്. ഇത്തരം പ്രവൃത്തികളിലൂടെ പൂരത്തിനെത്തിയ പതിനായിരക്കണക്കിന് ജീവന് ഭീഷണി സൃഷ്ടിച്ചെന്നും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

Read more topics: thrissur, pooram, against, petition,
English summary
petition against Thrissur Pooram about devaswam secretary
topbanner

More News from this section

Subscribe by Email