Saturday September 22nd, 2018 - 9:00:am
topbanner

ഫോണ്‍ ചെയ്തയാളോട് പൊലീസിന്റെ പരിഹാസം: എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

NewsDesk
ഫോണ്‍ ചെയ്തയാളോട് പൊലീസിന്റെ പരിഹാസം: എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

പെരുമ്ബാവൂര്‍ ഫോണില്‍ വിളിച്ചയാളോട് പരിഹസിക്കുന്നതരത്തിൽ പെരുമാറിയ പെരുമ്ബാവൂര്‍ കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പി.പി. രമേശിനെ സസ്‌പെന്‍ഡ് ചെയ്തു.

ജിഷവധം റിപ്പോര്‍ട്ട് ചെയ്ത പെരുമ്ബാവൂര്‍ കുറുംപ്പടി സ്‌റ്റേഷനിലേക്ക് ഒരു വിവരം പറയാന്‍ വിളിച്ച വ്യക്തിക്കു നേരെയായിരുന്നു പൊലീസുകാരന്റെ മോശം പെരുമാറ്റം. സംശയാസ്പദമായി രണ്ടുപേരെ വഴിയില്‍ കാണുന്നു എന്നാണ് വിളിച്ചയാള്‍ പറയാന്‍ ഉദ്ദേശിച്ചത്. ജിഷവധത്തില്‍ ഒരുതുമ്ബുമില്ലാതെ പൊലീസ് സേനയാകെ നട്ടംതിരിയുമ്‌ബോഴാണീ സംഭവം.

എന്നാല്‍ പൊലീസിനെ സഹായിക്കാനാണോ താന്‍ വിളിച്ചത് എന്നായി ഉദ്യോഗസ്ഥന്റെ ചോദ്യം. കള്ളുകുടിച്ച് പലരും റോഡില്‍ കിടക്കുമെന്നും പൊലീസുകാരന്റെ മറുപടി. ശബ്ദരേഖ കേട്ടെങ്കിലും പൊലീസിനെ സംബന്ധിച്ച് പുതുമയൊന്നുമില്ല എന്ന് തോന്നിയാകണം ഒരു നടപടിക്കും ആരും മുതിര്‍ന്നിരുന്നില്ല. തുടര്‍ന്ന് മനോര ന്യൂസ് വാര്‍ത്ത പുറത്തുവിട്ടപ്പോഴാണ് നടപടി. ഐ.ജി: എസ്. ശ്രീജിത്താണ് നടപടിയെടുത്തത്.

ധോണിക്ക് സെക്‌സ് റാക്കറ്റ് തലവനുമായുള്ള ബന്ധം വിവാദത്തില്‍

ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസ് മുഖ്യപ്രതി പിടിയില്‍

അന്യപുരുഷനുമായുള്ള ലൈംഗികബന്ധം ശരിയാണോയെന്ന് ഭര്‍തൃമതി?

                    

English summary
perumbavoor police station phone call asi suspension
topbanner

More News from this section

Subscribe by Email