Wednesday November 21st, 2018 - 7:37:pm
topbanner

പെരുമ്പാവൂരിൽ കോളജ് വി​ദ്യാ​ര്‍​ഥിനിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

renjini
പെരുമ്പാവൂരിൽ കോളജ് വി​ദ്യാ​ര്‍​ഥിനിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

പെരുമ്പാവൂർ: വാഴക്കുളത്ത് വിദ്യാർഥിനിയെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി പോലീസിനോട് സമ്മതിച്ചു. മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് വഴി വച്ചതെന്നും ഇയാൾ പറഞ്ഞു. 

പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശി ബിജുവാണ് വാഴക്കുളം ഇടത്തിക്കാട് അന്തിനാട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷയെ കൊലപ്പെടുത്തിയകുറ്റത്തിന് പിടിയിലായത്. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ബിജുവിന്റെ ശ്രമം നിമിഷ തടഞ്ഞതോടെ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് ബിജു നിമിഷയുടെ കഴുത്ത് മുറിയ്ക്കുകയായിരുന്നു.

രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. റൂറല്‍ എസ്പി രാഹുല്‍ എസ് രാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബിജുവിനെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. കൃത്യം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. 

അക്രമം ചെറുക്കാൻ വന്ന നിമിഷയുടെ പിതൃസഹോദരൻ ഏലിയാസിനെയും അയൽവാസിയെയും ബിജു ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലെത്തിച്ചത്. ഇവരെത്തുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു നിമിഷ. ആശുപത്രിയിലെത്തിച്ച് അല്പസമയത്തിനകം മരണം സംഭവിച്ചു. നിമിഷയുടെ വീടിന് സമീപത്താണ് ബിജു താമസിച്ചിരുന്നത്. ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരനാണ് ഇയാൾ. 

Read more topics: perumbavoor, nimisha, murder
English summary
He pleaded guilty to the fact that the throat was stolen by the throat stool
topbanner

More News from this section

Subscribe by Email