Tuesday September 18th, 2018 - 9:17:pm
topbanner
Breaking News

ജിഷ വധം: അമിറുളിന്റെ സുഹൃത്തിനായി വ്യാപക തെരച്ചില്‍

rajani
ജിഷ വധം: അമിറുളിന്റെ സുഹൃത്തിനായി വ്യാപക തെരച്ചില്‍

ആലുവ: പെരുമ്പാവര്‍ ജിഷവധക്കേസില്‍ അറസ്റ്റിലായ അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്തായ അനാറുള്‍ ഇസ്ലാമിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അനാറിനെത്തേടി അസമിലെത്തിയ കേരള പോലീസ് അവിടത്തെ സ്‌റ്റേഷനില്‍ ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഈ ഘട്ടത്തില്‍ ഇയാളില്‍ കൂടുതല്‍ സംശയം തോന്നാതിരുന്നതിനാല്‍ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. എന്നാല്‍ പിന്നീടാണ് ബൈക്ക് അപകടം അടക്കമുള്ള സംഭവങ്ങള്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

അപ്പോഴേയ്ക്കും ഇയാള്‍ അസമില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. കേരളത്തിലേക്കാണ് മടങ്ങിയതെന്ന് അനാറിന്റെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ കണ്ടെത്തനായിട്ടില്ല. കസ്റ്റഡിയിലെടുത്ത ആദ്യദിവസങ്ങളില്‍ അമീര്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ മാറ്റിപറയുകയാണ്. ജിഷ കൊല്ലപ്പെട്ട ദിവസം സുഹൃത്തിന്റെ മുറിയിലെത്തി പ്രതി മദ്യപിച്ചിരുന്നതായി ആദ്യം സമ്മതിച്ചിരുന്നു.

ജിഷ തല്ലിയതിന് പകരംവീട്ടാന്‍ തന്റെ കൂടെ നില്‍ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും ആണാണെങ്കില്‍ ഒറ്റയ്ക്കുപോയി പ്രതികാരം തീര്‍ക്കാന്‍ ഒളിവിലുള്ള അനാര്‍ പറഞ്ഞതായിട്ടായിരുന്നു ആദ്യമൊഴികള്‍. ഇതിനിടയില്‍ ജിഷയുടെ അമ്മ ബൈക്ക് അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് കുറുപ്പംപടി പോലീസ് എടുത്ത കേസില്‍ വാഹനം ഓടിച്ചിരുന്ന ആള്‍ അനാറുള്‍ എന്ന പേരുള്ളയാളായിരുന്നു എന്നത് കേസില്‍ വീണ്ടും വഴിതിരിവായി.

എന്നാല്‍, ഇതുരണ്ടും വ്യത്യസ്തയാളുകളാണെന്ന നിഗമനത്തിലാണ് കുറുപ്പംപടി പോലീസ്.ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് സമര്‍പ്പിക്കാനുള്ള തെളിവുകളാണ് പോലീസ് തേടുന്നത്. ആയുധവും, വസ്ത്രവും കൃത്യത്തിന് ശേഷം ഒളിപ്പിച്ചതായി പ്രതി നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ട്.

കൊലപാതകത്തിന് ശേഷം അസമിലേക്ക് കടന്നുകളഞ്ഞതിനിടെ ഈ തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പോലീസിന് വീണ്ടും തലവേദനയാകും. പ്രതിക്ക് ശാരീരികമോ മാനസികമോ ആയ യാതൊരുവിധ പീഠനങ്ങളും ഉണ്ടാകില്ലെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ശശിധരന്‍ സത്യവാങ്മൂലം നല്കിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

 21 കാരിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; രഹസ്യഭാഗത്ത് മരക്കഷ്ണം കുത്തിയിറക്കി

ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

 

 

 

English summary
perumbavoor jisha murder case accused friend
topbanner

More News from this section

Subscribe by Email