Tuesday April 24th, 2018 - 4:51:am
topbanner

സമരത്തിന് ഇറങ്ങിയാല്‍ കൊല്ലുമെന്ന് മണിയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്ന് പെമ്പിളൈ ഒരുമൈ

rajani v
സമരത്തിന് ഇറങ്ങിയാല്‍ കൊല്ലുമെന്ന് മണിയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്ന് പെമ്പിളൈ ഒരുമൈ

കോഴിക്കോട്: ഇനി സമരത്തിന് ഇറങ്ങിയാല്‍ കൊല്ലുമെന്ന് മന്ത്രി എം.എം.മണിയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി . മൂന്നുപേര്‍ വീട്ടില്‍വന്നാണ് ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഗോമതി ആരോപിച്ചു.

അതേസമയം മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ സ്ഥലം കയ്യേറും. മന്ത്രി മണി രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ല. അടുത്തമാസം ഒമ്പതുമുതല്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിക്കുമെന്നും ഗോമതി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെമ്പിളൈ ഒരുമൈ നേതാക്കളായ കൗസല്യ തങ്കമണി, രാജേശ്വരി, ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Read more topics: penpillai oruma, critized, mm mani
English summary
penpillai oruma critized mm mani

More News from this section

Subscribe by Email