topbanner
Friday January 20th, 2017 - 9:31:pm
topbanner

ഞാന്‍ ഒളിവിലല്ല: മാധ്യമങ്ങള്‍ക്കെതിരെ പീസ് സ്‌കൂള്‍ എംഡി

NewsDesk
ഞാന്‍ ഒളിവിലല്ല: മാധ്യമങ്ങള്‍ക്കെതിരെ പീസ് സ്‌കൂള്‍ എംഡി

ഞാന്‍ ഒളിവിലല്ല, മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പീസ് സ്‌കൂള്‍ എംഡി എംഎം അക്ബര്‍. ജോലിയാവശ്യാര്‍ത്ഥം ഖത്തറില്‍ തങ്ങുന്ന താന്‍ ഒളിവിലാണെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പീസ് സ്‌കൂളുടെ മാനേജിംഗ് ഡയറക്ടറുമായ എംഎം അക്ബര്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങളിലൂടെ ഇസ്ലാമോഫോബിയ വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ വിസയുള്ള എം എം അക്ബര്‍ യുഎഇയിലും ഖത്തറിലുമായി വിവിധ പരിപാടികളില്‍ ഇപ്പോഴും സജീവമാണ്. ഇതിനിടയിലാണ് താന്‍ ഒളിവിലാണെന്ന തരത്തിലുള്ള വിചിത്രമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെതെന്ന് അദ്ദേഹം പറഞ്ഞു. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി താന്‍ രണ്ടു തവണ കേരളത്തില്‍ പോയിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇസ്ലാം പേടിയുടെ വ്യാപനമാണ് ഇപ്പോള്‍ പീസ് സ്‌കൂളിനെതിരെയും തനിക്കെതിരെയുമുള്ള പ്രചാരണളിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നിലകൊള്ളണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കടപ്പാട്: മീഡിയവൺ

Read more topics: peace school, md, mm akbar,
English summary
I am not hiding says peace school md mm akbar
topbanner topbanner

More News from this section

Subscribe by Email