Wednesday November 21st, 2018 - 7:35:pm
topbanner

പിണറായി സർക്കാരിനെ സ്തുതിച്ച് പി.സി ജോർജ് ;സംസ്ഥാന സർക്കാരിൽ ഒരു മാറ്റം കാണുന്നുണ്ടെന്നും പി.സി

rajani v
പിണറായി സർക്കാരിനെ സ്തുതിച്ച് പി.സി ജോർജ് ;സംസ്ഥാന സർക്കാരിൽ ഒരു മാറ്റം കാണുന്നുണ്ടെന്നും പി.സി

പാലക്കാട്: പിണറായി സർക്കാരിനെ സ്തുതിച്ചു കൊണ്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജ് തന്റെ എൽഡിഎഫ് പ്രവേശന വാർത്തകൾ ശരിവച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് ഒരു മാറ്റം കാണുന്നുണ്ടെന്നും ഇതേ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടു പോകണമെന്നും പിസി വ്യക്തമാക്കി.

കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടന വേദിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം ഉണ്ടായത്. ആരു ഭരിച്ചാലും മലബാര്‍ മേഖലയെ അവഗണിക്കുന്നതാണു പതിവ്. ഈ കുറവ് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.വര്‍ധിച്ചു വരുന്ന വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്തു പോയി പഠിക്കണമെന്നും പിസി പറഞ്ഞു.

വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണം. ഇത്തരത്തില്‍ നടപടി സ്വീകരിച്ചാല്‍ വനംവകുപ്പിനു ലാഭവും കര്‍ഷകര്‍ക്കു രക്ഷയും ലഭിക്കും.

ഓസ്‌ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി വരെ വിലയ്ക്കു വാങ്ങാന്‍ കിട്ടും. വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി സര്‍ക്കാരിനെക്കൊണ്ടു നടപടി സ്വീകരിപ്പിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേർത്തു.

Read more topics: pc george, support, pinarayi govt
English summary
pc george support pinarayi govt
topbanner

More News from this section

Subscribe by Email