Sunday September 23rd, 2018 - 2:51:pm
topbanner

ദിലീപിന് വേണ്ടി പിസി ജോര്‍ജ്; അറസ്റ്റിന് പിന്നിലുളള മൂന്നുപേരെ വെളിപ്പെടുത്തി

NewsDesk
ദിലീപിന് വേണ്ടി പിസി ജോര്‍ജ്; അറസ്റ്റിന് പിന്നിലുളള മൂന്നുപേരെ വെളിപ്പെടുത്തി

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ അറസ്റ്റിനെതിരെ വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മൂന്നുപേരാണ് ഇതിന് പിന്നിലെന്നും പിസി ജോര്‍ജ് പറഞ്ഞു.

എഡിജിപി ബി സന്ധ്യ, കോടിയേരി ബാലകൃഷ്ണന്‍, ഒരു തീയേറ്റര്‍ ഉടമ എന്നിവരാണ് അറസ്റ്റിന് പിന്നിലെന്ന് പിസി ജോര്‍ജ് മാതൃഭൂമി ചാനല്‍ പരിപാടിയില്‍ ആരോപിച്ചു.

പിണറായി വിജയന് പേരുദോഷമുണ്ടാക്കുകയാണ് കോടിയേരിയുടെ ലക്ഷ്യമെന്നും ജോര്‍ജ് ആരോപിക്കുന്നുണ്ട്. പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യം. കോടിയേരിയുടെ കളിയാണിതെന്നും ജോര്‍ജ് പറഞ്ഞു.

Read more topics: pc george, dileep, arrest
English summary
pc george revelation on dileep arrest
topbanner

More News from this section

Subscribe by Email