Thursday September 20th, 2018 - 8:48:pm
topbanner
Breaking News

നടിക്കെതിരായ പരാമര്‍ശം: പി.സി ജോര്‍ജ് വനിതാ കമ്മീഷനു വിശദീകരണം നല്‍കി

Anju NC
നടിക്കെതിരായ പരാമര്‍ശം: പി.സി ജോര്‍ജ് വനിതാ കമ്മീഷനു വിശദീകരണം നല്‍കി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് എംഎല്‍എ പി.സി ജോര്‍ജ് വനിത കമ്മീഷന്‍ മുമ്പാകെ വിശദീകരണം നല്‍കി. സ്പീക്കറുടെ അനുമതിയോടെയാണ് ജോര്‍ജിന്റെ മൊഴിയെടുത്തത്. കമ്മീഷനോട് ബഹുമാനമുണ്ടെന്ന് പിന്നീട് ജോര്‍ജ് അറിയിച്ചു. എന്നാല്‍ ജോര്‍ജിന്റെ മറുപടി തൃപ്തികരമാണോയെന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അടുത്ത ദിവസം തന്നെ നടി അഭിനയിക്കാന്‍ പോയതെന്നും പി.സി ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. ജോര്‍ജിന്റെ ഈ അഭിപ്രായങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ കേസടുത്തത്.

ജോര്‍ജിന്റെ വിവാദ പ്രസ്താവനയില്‍ നടി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് ജോര്‍ജിനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.

English summary
pc george report women commission in actress assault case
topbanner

More News from this section

Subscribe by Email