Friday February 22nd, 2019 - 5:47:am
topbanner

എന്നോട് ടോള്‍ ചോദിക്കാനോ?; പാലിയേക്കര ടോള്‍ പ്ലാസയില്‍ പിസി ജോര്‍ജിന്റെ കൈയ്യാങ്കളി

NewsDesk
എന്നോട് ടോള്‍ ചോദിക്കാനോ?; പാലിയേക്കര ടോള്‍ പ്ലാസയില്‍ പിസി ജോര്‍ജിന്റെ കൈയ്യാങ്കളി

തൃശൂര്‍: ടോള്‍ ചോദിച്ചതിനെ തുടര്‍ന്ന് പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ കൈയ്യാങ്കളി. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ തകര്‍ത്തു. ടോള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോര്‍ജും മറ്റ് നേതാക്കളും. ടോള്‍ പ്ലാസയിലെത്തിയപ്പോള്‍ വാഹനം നിറുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ടോള്‍ അടച്ച ശേഷം യാത്ര തുടരാമെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍, ഇതില്‍ ക്ഷുഭിതനായ ജോര്‍ജ് കാറില്‍ നിന്ന് ഇറങ്ങിവന്ന് പ്ലാസയിലെ ടോള്‍ ബാരിയര്‍ വലിച്ച് ഒടിച്ചു. ടോള്‍ ബൂത്തിലുണ്ടായിരുന്ന തൊഴിലാളികളോട് ജോര്‍ജും കൂട്ടരും ആക്രോശിക്കുകയും ചെയ്തു. പിന്നാലെ ജോര്‍ജും സംഘവും ടോള്‍ നല്‍കാതെ കാറില്‍ കയറിയിപ്പോകുകയായിരുന്നു.

Viral News

Read more topics: pc george, paliyekkara, toll plaza
English summary
pc george paliyekkara toll plaza attacks
topbanner

More News from this section

Subscribe by Email