Wednesday September 26th, 2018 - 10:32:am
topbanner

അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്ന് പിസി ജോര്‍ജ്; സുരേഷ് ഗോപിക്കുള്ള മറുപടി

NewsDesk
അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്ന് പിസി ജോര്‍ജ്; സുരേഷ് ഗോപിക്കുള്ള മറുപടി

കണ്ണൂര്‍: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പി.സി.ജോര്‍ജ് എംഎല്‍എ. അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

കേരള ജനപക്ഷം ജില്ലാ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സുരേഷ് ഗോപിക്ക് കൊട്ടുമായി എത്തിയത്. അധ:കൃതനായി ജനിച്ചാല്‍ ഒരു സംശയവും വേണ്ട ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുമെന്ന് പിസി തുറന്നടിച്ചു.

ഭഗവത് സേവയ്ക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പൂണൂല്‍ ധരിച്ചവര്‍ ദൈവ തുല്യരാണെന്നും ശബരിമലയില്‍ തന്ത്രിയാകനാണ് ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തിരുന്നു.

Read more topics: pc george, mla, dalit
English summary
pc george mla longs to born as a dalit in the next birth
topbanner

More News from this section

Subscribe by Email