Saturday May 25th, 2019 - 12:52:pm
topbanner
topbanner

ഭാരവാഹികളുടെ കൂട്ടരാജി: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി പിളര്‍പ്പിലേയ്ക്ക്

NewsDesk
ഭാരവാഹികളുടെ കൂട്ടരാജി: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി പിളര്‍പ്പിലേയ്ക്ക്

തിരുവനന്തപുരം: പി.സി ജോര്‍ജ്ജ് ചെയര്‍മാനായ കേരള ജനപക്ഷം പാര്‍ട്ടി പിളര്‍പ്പിലേയ്ക്ക്. മുതിര്‍ന്ന ഭാരവാഹികള്‍ കൂട്ടരാജി നല്‍കിയതോടെയാണ് രണ്ട് വര്‍ഷത്തോളം പ്രായമുള്ള ജനപക്ഷം പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നത്.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സജാദ് റബ്ബാനി ചാലയിലിന്റെയും അഡ്വക്കറ്റ് മനോജ് സി നായരുടെയും നേതൃത്വത്തിലാണ് ജനപക്ഷം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്. സംസ്ഥാന നേതാക്കള്‍ക്ക് പുറമെ ജില്ലാ നിയോജക മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ചരില്‍ ഉള്‍പ്പെടുന്നു.
പിസി ജോര്‍ജിന്റെ അടിക്കടിയുള്ള നിലപാട് മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ജനപക്ഷം നേതാക്കളെ പ്രകോപിച്ചതെന്നാണ് വിവരം.

പാര്‍ട്ടിയിലെ അച്ചടക്കരാഹിത്യത്തിലും നേതൃത്വത്തിന്റെ നിരുത്തരവാദിത്വപരമായ അഭിപ്രായ പ്രകടനങ്ങളിലും മനംമടുത്താണ് പാര്‍ട്ടിവിടുന്നതെന്ന് രാജിവെച്ചവര്‍ പറഞ്ഞു. അതേസമയം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സക്കീര്‍ ജോര്‍ജ് ബിജെപി ബന്ധം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് നേരത്തെ തന്നെ പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടി വിട്ടവര്‍ എങ്ങോട്ട് എന്ന് വ്യക്തമാക്കിയിട്ടില്ല.

Read more topics: pc george, mla, Janapaksham,
English summary
pc george mla Janapaksham party
topbanner

More News from this section

Subscribe by Email