Wednesday November 14th, 2018 - 3:06:pm
topbanner

പിസി ജോർജ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേരെ തോക്ക് ചൂണ്ടിയതിൽ പ്രതിഷേധം: മു​ണ്ട​ക്ക​യ​ത്ത് ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ

suvitha
പിസി ജോർജ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേരെ തോക്ക് ചൂണ്ടിയതിൽ പ്രതിഷേധം: മു​ണ്ട​ക്ക​യ​ത്ത് ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ

കോ​ട്ട​യം: ഭൂ​മി കൈ​യേ​റ്റ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​ർ​ക്കു തോ​ക്കു​ചൂ​ണ്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ട്ട​യം മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ. തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെയ്തിരിക്കുന്നത്.

മു​ണ്ട​ക്ക​യം വെ​ള​ള​നാ​ടി ഹാ​രി​സ​ണ്‍ പ്ലാ​ന്‍റേ​ഷ​ൻ റ​ബ​ർ എ​സ്റ്റേ​റ്റി​ൽ ഭൂ​മി കൈ​യേ​റ്റ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പിസി ജോർജ് എംഎൽഎ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​ർ​ക്കു തോ​ക്കു​ചൂ​ണ്ടി​യ​ത്. എന്നാൽ മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തു ക​ഴി​യു​ന്ന 52 വീ​ട്ടു​കാ​ർ​ക്കെ​തി​രേ എ​സ്റ്റേ​റ്റ് ഗു​ണ്ട​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് താ​ൻ വെ​ള്ള​നാ​ടി​യി​ലെ​ത്തി​യ​തെ​ന്നു പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പി.​സി​ക്കെ​തി​രേ മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വ​ധ​ശ്ര​മ​ത്തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read more topics: pc george, gun, harthal,
English summary
Protest against PC George's guns: in mundakkayam announced harthal
topbanner

More News from this section

Subscribe by Email