topbanner
Saturday December 16th, 2017 - 8:26:pm
topbanner
topbanner

പി.ടി.ചാക്കോയെ അവഹേളിച്ചവര്‍ക്ക് സരിതയുടെ മൊഴിയിലൂടെ കാലം പണികൊടുത്തുവെന്ന് പിസി ജോര്‍ജ്

rajani v
പി.ടി.ചാക്കോയെ അവഹേളിച്ചവര്‍ക്ക് സരിതയുടെ മൊഴിയിലൂടെ കാലം പണികൊടുത്തുവെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് പി.ടി.ചാക്കോയെ തേജോവധം ചെയ്തവര്‍ ഇന്ന് സരിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. നാടിനും കര്‍ഷകര്‍ക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രാഷ്ട്രീയമൃഗങ്ങള്‍ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന്‍ ഹൃദയസ്തംഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് പി.സി.ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോ എന്ന കോണ്‍ഗ്രസ് നേതാവ് തന്നെക്കാള്‍ 12 വയസ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്ബറോടൊപ്പം കാറില്‍ യാത്ര ചെയ്തു. അതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു,അവഹേളിച്ചു. 'പീച്ചി സംഭവമെന്ന്' പേരിട്ട് നാണംകെടുത്തി.

നാടിനും കര്‍ഷകര്‍ക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രാഷ്ട്രീയമൃഗങ്ങള്‍ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന്‍ ഹൃദയസ്തംഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തില്‍ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവര്‍ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നു.
ഹാ കഷ്ടം

വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയ്ക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും...

 

Read more topics: pc george, critized, solar issue, udf
English summary
pc george critized solar issue udf
topbanner topbanner

More News from this section

Subscribe by Email