topbanner
Friday October 20th, 2017 - 5:04:am
topbanner

പുരുഷന്മാരുടെ സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരണമെന്ന് പി സി ജോര്‍ജ്

rajani v
പുരുഷന്മാരുടെ സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരണമെന്ന് പി സി ജോര്‍ജ്

കൊല്ലം: സ്ത്രീയുടെ പരാതി കിട്ടിയാല്‍ ഉടന്‍ പുരുഷനെ പിടിച്ച് ജയിലിലടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി സി ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണത്തിനായി തയ്യറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രികളുടെ പരാതിയില്‍ കഴമ്ബുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാവു. അല്ലെങ്കില്‍ പുരുഷന്മാരുടെ സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരേണ്ടി വരുമെന്നും പി സി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരുകയാണെന്നും പോലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: pc george, critized, law
English summary
pc george critized law
topbanner topbanner

More News from this section

Subscribe by Email