Wednesday June 26th, 2019 - 7:37:am
topbanner
topbanner

ഫോൺ ശബ്ദരേഖയിൽ കൃത്രിമം; പി.സി.ജോർജ് ഡിജിപിയ്ക്ക് പരാതി നൽകി

RA
ഫോൺ ശബ്ദരേഖയിൽ കൃത്രിമം; പി.സി.ജോർജ് ഡിജിപിയ്ക്ക് പരാതി നൽകി

കോട്ടയം: പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ പേരിൽ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നതായി പരാതി. വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിൽ ഫോൺ സംഭാഷണത്തിൽ കൃത്രിമം വരുത്തിയാണ് പ്രചരണമെന്നാണ് ആരോപണം ഇത് സംബന്ധിച്ച പരാതി പിസി ജോർജ് ഡിജിപിയ്ക്ക് നൽകി.ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോർജ് സംസാരിക്കുന്നു എന്നതരത്തിലുള്ള ഫോൺ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഏഴ് മിനിട്ടോളം ദൈർഘ്യമുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. അത്തരത്തിൽ ഒരു ഫോൺ കോൾ തനിക്കുവന്നിരുന്നുവെന്നും ശബ്ദ രേഖയുടെ ആദ്യ മൂന്ന് മിനിട്ടിൽ തന്റെ ശബ്ദം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്നുള്ള ശബ്ദത്തിൽ കൃത്രിമം കാണിച്ചാണ് പ്രചരിപ്പിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും പിസി ജോർജ് ആരോപിക്കുന്നു.

 

English summary
pc george complaint dgp phone sound
topbanner

More News from this section

Subscribe by Email