Tuesday November 13th, 2018 - 12:36:pm
topbanner

ബിഷപ്പിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ പ്രോസ്റ്റിറ്റിറ്റിയൂട്ടാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ

NewsDesk
ബിഷപ്പിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ പ്രോസ്റ്റിറ്റിറ്റിയൂട്ടാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ

കോട്ടയം: ജലന്തര്‍ ബിഷപ്പിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ പ്രോസ്റ്റിറ്റിറ്റിയൂട്ടാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. പന്ത്രണ്ട് പ്രാവശ്യം പീഡനത്തിന് ഇരയായിട്ടും പതിമൂന്നാമത്തെ തവണ അത് എങ്ങിനെ ബലാത്സംഗമായി മാറി.
ആദ്യതവണ ബിഷപ്പ് പീഡിപ്പിച്ചപ്പോള്‍ തന്നെ പരാതി നല്‍കണമായിരുന്നു. ഒപ്പം കന്യക അല്ലാതായതോടെ കന്യാസ്ത്രീ കുപ്പായവും ഊരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീയെന്ന പരിഗണനയും ദയയും നല്‍കിയാലും കന്യാസ്ത്രിയുടെ ത്രാസ് തണുതന്നെ കിടക്കും. കന്യാസ്ത്രിയെന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയെന്നാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ല. ബിഷപ്പ് പീഡിപ്പിച്ച ആദ്യത്തെ അവസരത്തില്‍തന്നെ പീഡനം അരോപിച്ച കന്യാസ്ത്രി തിരുവസ്ത്രംഊരണമായിരുന്നു. തുടര്‍ന്ന് പന്ത്രണ്ടാമത്തെ പ്രാവശ്യവും അവര്‍ തിരുവസ്ത്രം ഇട്ടുകൊണ്ട് പീഡനത്തിനിരയായി എന്നുപറയുമ്പോള്‍ അത് അവര്‍ചെയ്ത പാപമാണ്.pc george against nun about bishop rape case

ബിഷപ്പിനെക്കാള്‍ കുഴപ്പക്കാരിയാണ് കന്യാസ്ത്രിയെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു. ആത്മീയയമായി ഉന്നതിയിലിരിക്കുന്ന ബിഷപ്പ് സ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ പട്ടം ഊരിവെച്ച് സഭയോട് ക്ഷമപറയണം. കേസില്‍ സത്യമുണ്ടെങ്കില്‍ ബിഷപ്പിനെ തുറങ്കലില്‍ അടയ്ക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്തോലിക്കസഭയില്‍ആയിരത്തില്‍ ഒന്നോരണ്ടോ കന്യാസത്രികള്‍കള്‍ വേശ്യകളാണെന്നും അദ്ദേഹം ആരോപിച്ചു.

പീഡന നിയമം പല സ്ത്രീകളും പുരുഷമാരെ കേസില്‍ കുടുക്കാനായി ദുരുപയോഗം ചെയ്യുന്നുവെന്നും പി.സി.ജോര്‍ജ്. ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്മാര്‍ക്ക് എതിരെയുള്ള പീഡനക്കേസില്‍ കേരള പോലീസ് അന്വേഷണം നടത്തുന്നത് പോലീസിന് വേറെ പണിയില്ലാത്തുതൊണ്ടാണ്.

പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയുടെ കേസില്‍ ശശിയെ കേസ് എടുത്ത് ജയിലിലിടണം. പീഡനാരോപണ പരാതിയുമായി രംഗത്തുവന്ന സ്ത്രീയാണ് കേസ് പാര്‍ട്ടിയാണോ പോലീസ് ആണോ അന്വേഷിക്കണം എന്ന് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസ് എം.എല്‍.എ വിന്‍സന്റിനെ പീഡന കേസില്‍ കുടുക്കി അപമാനിച്ച ഗതികേട് ശശിയ്ക്കുണ്ടാകരുതെന്നും പി.സി.ജോര്‍ജ്.pc george against nun about bishop rape case

Read more topics: Nun, sexual, abuse, bishop, pc george,
English summary
pc george against nun about bishop rape case
topbanner

More News from this section

Subscribe by Email