topbanner
Friday February 23rd, 2018 - 9:47:am
topbanner
Breaking News

കുരിശ് വിവാദത്തിന്റെ മറവില്‍ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തലാക്കിയതിൽ ഗൂഡാലോചന: പി.സി ജോര്‍ജ്

NewsDesk
കുരിശ് വിവാദത്തിന്റെ മറവില്‍ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തലാക്കിയതിൽ ഗൂഡാലോചന: പി.സി ജോര്‍ജ്

കോട്ടയം: കുരിശ് വിവാദത്തിന്റെ മറവില്‍ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തി വയ്ക്കാനുള്ള നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന് പി.സി ജോര്‍ജ്. ഭൂമി കൈയ്യേറ്റത്തിന് കുരിശ് മറയാക്കി നടത്തുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. എല്ലാ വഴിയോരങ്ങളിലും ളള്ള മത അടയാളങ്ങളും നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദേഹം ആവശ്യപ്പെട്ടു.

യുദ്ധസമാനമായ സഹചര്യം സ്ഥലം ഉടമ ഉണടാക്കിയതാണ് ഇത്തരത്തില്‍ കുരിശ് നീക്കേണ്ടി വന്നതെന്നും ഇതില്‍ ആര്‍ക്കും പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ലന്നും പി.സി പറഞ്ഞു. ഇതിന് നേത്യത്വം നല്കിയ അധികാരികളെ അഭിനന്തിക്കുന്നതായും അദേഹം പറഞ്ഞു.

എന്നാല്‍ നിരോധനാഞ്ജന അടക്കമുള്ള നടപടികള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ഇത് വിവാദമാക്കി മറ്റുള്ള കൈയ്യേറ്റക്കാരെ സംരക്ഷിക്കുകയാണെങ്കില്‍ താന്‍ സമരവുമായി രംഗത്ത് എത്തുമെന്നും അറിയിച്ചു.എല്‍.ഡി.എഫ് യോഗത്തിന് ശേഷം സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയോ എന്നും ചോദിച്ചു.

പൂട്ടികിടക്കുന്ന എല്ലാ ബാര്‍ഹോട്ടലുകളും തുറന്ന് പ്രവര്‍ക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.ഇതിനായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് നിയമ നിര്‍മ്മാണം നടത്തണം.സംസ്ഥാനപാതയുടെ പേര് മേജര്‍ ഡിസ്സ്റ്റിക്ക് റോഡുകള്‍ എന്നാക്കിയാല്‍ മതിയാകുമെന്നും പി.സി പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ എല്ലത്തിനും പരിഹാരം കാണുന്നതിന് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Read more topics: pc george, munar, cross,
English summary
pc george against munar cross remove issue
topbanner

More News from this section

Subscribe by Email