ആലപ്പുഴ: നാടു മുഴുവൻ ഡങ്കിപ്പനിയുൾപ്പെടെ പടർന്ന് പിടിക്കുമ്പോൾ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ നിയമസഭയിലുൾപ്പെടെ പറയുന്നത് ഒരു കുഴപ്പവുമില്ലെന്നാണെന്ന് പി.സി ജോർജ്ജ് എം.എൽ.എ.
മന്ത്രിയുടെ വാക്കുകൾ കേട്ടാൽ ചിരിയാണ് വരുന്നത്. ആരോഗ്യ മന്ത്രിക്ക് പ്രസംഗിക്കാൻ മാത്രമേ അറിയൂ. പിണറായി വിജയൻ ആരോഗ്യമന്ത്രിയെ പ്രസംഗ വകുപ്പിലേക്ക് മാറ്റിയാൽ നാട് രക്ഷപെടും. ആരോഗ്യവകുപ്പിൽ ഭരണം നടത്തുന്നത് പ്യൂൺമാരാണെന്നും പി.സി ജോർജ്ജ് ആലപ്പുഴയിൽ പറഞ്ഞു.