Saturday September 22nd, 2018 - 1:20:am
topbanner

ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുവെന്ന് പി.സി ജോര്‍ജ്

NewsDesk
ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുവെന്ന് പി.സി ജോര്‍ജ്

ദിലീപ് കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നാണ് താന്‍ നേരത്തെയും പറഞ്ഞത്. മോചിതനായ ദിലീപുമായി താന്‍ സംസാരിക്കാനും പോവുന്നില്ലെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിലീപ് ജയില്‍മോചിതനായതില്‍ തനിക്ക് ആഹ്ലാദമൊന്നുമില്ല. ദിലീപ് ജനം സ്‌നേഹിക്കുന്ന നല്ല കലാകാരനാണ്.

അദ്ദേഹത്തെ കെണിയില്‍പ്പെടുത്തിയാണ് 85 ദിവസമാണ് ജയിലില്‍ ഇട്ടത്. സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കില്‍ നേരത്തെ ജാമ്യം ലഭിക്കുമായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകേട്ടാണ് പോലിസ് ദിലീപിനെ അറസ്റ്റുചെയ്തത്.  കേരള പോലിസിലെ ചിലര്‍ നാണംകെട്ടവന്‍മാരാണ്.

നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പരാതി നല്‍കിയശേഷമാണ് ദിലീപിന്റെ അറസ്റ്റുണ്ടാവുന്നത്. ദിലീപിനോട് മഞ്ജു വാര്യര്‍ക്ക് വിരോധമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഇല്ലാത്ത കാര്യങ്ങളാണ് ദിലീപിനെതിരേ അവര്‍ എഴുതിക്കൊടുത്തത്. മുഖ്യമന്ത്രി അത് വിശ്വസിക്കുകയും ചെയ്തു.

പിണറായി വിജയന്‍ യേശുക്രിസ്തുവൊന്നുമല്ല. ടി.പി വധക്കേസിലെ അന്വേഷണം സിബിഐക്ക് വിട്ടാല്‍ പിണറായി ഒന്നാംപ്രതിയാവും. ആക്രമിക്കപ്പെട്ട നടിക്കെതിരേ നാലുവര്‍ഷം മുമ്പ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പറയുന്നത്. ക്വട്ടേഷന്‍ നല്‍കിയശേഷം പള്‍സര്‍ സുനിയും നടിയുമൊന്നിച്ച് മണിക്കൂറുകളോളം കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. അന്നൊന്നും ആക്രമിക്കാതെ ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍വച്ച് ആക്രമിച്ചെന്നാണ് പറയുന്നതെന്നും ജോര്‍ജ് കൂട്ടച്ചേര്‍ത്തു.

Read more topics: pc george, actress, dileep,
English summary
pc george actress attack case dileep
topbanner

More News from this section

Subscribe by Email