Saturday May 25th, 2019 - 1:25:pm
topbanner
topbanner

പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ആറു പേര്‍ കസ്റ്റഡിയില്‍

NewsDesk
പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ആറു പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനായി നിയോഗിച്ച പുതിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് ചൊവ്വാഴ്ച രാത്രി മുതല്‍ പ്രത്യേക അന്വേഷണസംഘം വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇത്തരത്തില്‍ സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത ആറു പേരെയാണു ചോദ്യംചെയ്തുവരുന്നത്.

രണ്ടു സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 ഓളം പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. കുന്നരു കാരന്താട് സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രനെ വെട്ടികൊന്ന കേസില്‍ രാമചന്ദ്രന്റെ ഭാര്യ രജനിയുടെ പരാതിയില്‍ അമ്പതോളം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. പ്രതികളെ സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തലിന് പൊലിസ് തയ്യാറായിട്ടില്ല. അതേസമയം കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ നാല്‍പ്പതോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മരിച്ചുപോയ ഭർത്താവിൽ നിന്നും ഗർഭംധരിക്കണം; യുവതി ആശുപത്രിയെ സമീപിച്ചു

മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുന്നു

ശസ്ത്രക്രിയ ചെയ്ത സ്ത്രീകളുടെ നഗ്‌നസെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ; ഡോക്ടര്‍ക്ക് 1ലക്ഷം ഫോളോവേഴ്സ്

Read more topics: payyannur, cpim, bms, worker, murder
English summary
payyannur cpim bms worker murder case 6 people custody
topbanner

More News from this section

Subscribe by Email